Saturday, April 21, 2007

നെരിപ്പോട്

മനസിന്‍ടെ ചൂളയില്‍ ഓര്‍മമകനല്‍ക്കട്ടയുടെ നെരിപ്പോടില്‍ തണുത്തുറങ്ങുന്ന ഓരൊ ബാല്യകാല സ്മരണകള്‍ !

എഴാം ക്ലാസ്‌ ബി യിലെ ലീഡര്‍ എന്ന ഗമയില്‍ അല്ലറ ചില്ലറ കുസ്രുതികല്‍ ഒപ്പികാറുണ്ടയിരുന്നെങ്ങിലും അഛ്ചന്‍ അതെ സ്കൂളിലെ ആദ്ദ്യപകനാണെന്ന വിചരം കടിഞ്ഞാന്‍ പിടിക്കും.
വേനല്‍ അവ്ധി കഴിഞ് സക്കൂള് തുറ്ന്ന ഒരു ദിവസം. അന്ന് മലയാളം ടീചര്‍ അവധി ആയിരുന്നു.ക്ലാസ് ടീചര്‍ വന്ന് എന്നൊട് ക്ലാസില്‍ സംസാരിക്കുന്നവരുടേ പ്പേര്‍ എഴുതാന്‍ പറഞു.ഞാന്‍ ഗമയില്‍ ഒരു ബുക്കും പ്പേനായുമെടുത്ത് മാസ്റ്റര്‍ ഇരിക്കാറുള്ള മേശയുടേ അരികില്‍ നില്‍പ്പായി. ആ സമയത്ത് ഞാന്‍ കരുതാറുണ്ട് ഞാനാന്ന് അദ്യാ‍പകനെന്ന്.എണ്ടെ ചില സില്‍ബന്ധികള്‍ക്ക് അപ്പോള്‍ ഞാന്‍ എല്ലാ സ്വാതന്ത്രവും നല്‍കിയിരുന്നു.ഇതിനെ ചൊദ്യം ചെയ്തുകൊണ്ട് എന്‍ടെ വീട്ടിനടുത്തുള്ള സജീവന്‍ എഴുന്നെറ്റു. ഇതെന്നെ കുപിതനാക്കി.ഞാന്‍ ചൂടായത് കണ്ട അവന്‍ എന്നെ കളീയാക്കി. പെണ്‍കുട്ടികളുടെ മുന്‍പില്‍ വച്ചു അവന്‍ വീണ്ടും കളിയാക്കിയതു എനിക്കു തീരെ സഹിക്കാനയില്ല.ഇന്‍റ്റ്രുവെല്‍ കഴിഞതും ഞാന്‍ അവനെ ഡസ്കിന്ടേ ഒരു വശത്തേകു വലിഛു ഒരൊറ്റ അടി കൊടുത്തു.പത്തൊംന്ന് പറഞ് അവന്‍ നിലം പരിശായി.ആദ്യം വിജയ ശ്രീലാലിതനായി കൂട്ടുകാരെ നോ‍ക്കിയഞാന്‍ കണ്ടത് പരിബ്രാന്തരായി ഓടുന്ന എന്ടെ കൂട്ടുകാരെ ആണു. കാര്യം മനസിലാവാതെ ഞാന്‍ സജീവനെ നോക്കി. അവന്‍ അനങുന്നില്ല. വിയര്‍പ്പില്‍ കുളിച്ചു സജീവാ സ്ജീവാ എന്നു നിലവിളിക്കുമ്പൊഴെക്കു ബാലന്‍ മാഷു വടിയുമായെത്തി.മാഷു പെട്ടെന്ന് വെള്ള്ം കൊണ്ട് വരാന്‍ ആവിശ്യപ്പെട്ടു. അരുണ അവള്‍ക്കു കുടിക്കാന്‍ കൊന്ടുവന്ന വെള്ളമെടുത്ത് സാറിനു കൊടുത്തു. ബോട്ടില്‍ തുറന്ന് സാര്‍ അവണ്ടെ മുഖത്തൊഴിചചു. പെട്ടെന്നു അവന്‍ കണ്ണ് തുറന്ന് ചുറ്റും നോക്കി. പിന്നെ എന്നെ നോക്കി ചിരിച്ചു. മാസ്റ്റ്ര് അവനെം എന്നെം സ്റ്റാഫ് റൂമിലെക്ക് കൂട്ടികൊന്ടുപോയി.ആദ്യം അവനു ചായ മേടിചു കൊടുത്തു. എന്നിട്ട് അവനോടു എന്താണു പറ്റിയത് എന്ന് ചോദിച്ചു.ദയനീയമായി മാസ്റ്റരുടെ ചൂരല്‍ വടിയെയും പിന്നെ സജീവനെയും ഞാന്‍ നോക്കി.അതുകണ്ട സജീവന്‍ ഒരു ചെറു ചിരിയോടെ പറഞു. "അതു സാര്‍ നമ്മള്‍ ചുമലില്‍ കൈ ഇട്ട് പുറത്ത് ഓടുമ്പൊള്‍ ഞാന്‍ വീണുപ്പോയതാനു സാര്‍ "ഇപ്പോള്‍ ഞെട്ടിയതു ഞാനാണു.അല്ല സാര്‍ എന്നു പറയുമ്പൊഴെക്ക് സജീവന്‍ പറ്ഞു, സാര്‍ ഉചയ്ക്കു ക്ലാസില്‍ വരുമ്പോള്‍ ഒന്നും കഴിക്കാന്‍ പറ്റിയില്ല.പട്ടിണി ആയിരുന്നു. അതുകൊണ്ടാണു എന്ന്.പിന്നെ സാര്‍ എന്ടെ നേര്‍ക്ക് നോക്കി, ശരിയാണോ എന്ന വിധത്തില്‍. ഒടുവില്‍ ജീവനും കൊന്ടു പുറത്ത് കടന്നപ്പൊ സജീവന്‍ടെ കൈ പിടിചു ഉചചത്തില്‍ കരഞു പോയി.അവന്‍ സാരമില്ലെടാ എന്ന് പറഞു ആശ്വസിപ്പിക്കുമ്പൊഴും എന്‍ടെ കരച്ചില്‍ നിന്നിരുന്നില്ല.സ്കൂള്‍ വിട്ട് വരുമ്പൊ അവന്‍ പറഞു തുടങി. അവ്ന്‍ ഇന്നലെ മുതല്‍ പട്ടിണിആയിരുന്നു എന്ന്. അതു എനിക്കൊരു ഷോക്ക് ആയിരുന്നു.ഞാന്‍ അതുവരെ കരുതിയത് എനിക്കു അടികിട്ടാതിരിക്കാന്‍ അവന്‍ സാറിനോട് നുണ പറഞതാവാമെന്നാണു.പാവം. അവന്‍ടെ അച്ച്ചന്‍ ശീധരേട്ടനും അമ്മ സതിയ്യേച്ചിയും സ്കൂളിനു മുന്‍പിലെ ഫൈബര്‍ ഫോം മെത്തക്കംബ്ബിനിയില്‍ ആണ് ജോലി ചെയ്തിരുന്നത്. അവിടെ സമരം നടക്കുകയാണു.അപ്പൊഴെക്കും, ഏനന് ടേ എല്ലാ നിയന്ന്തറണവും നഷടപ്പെട്ടീരുന്നു. വെയ്കീട്ട് അമ്മയൊട് ഏല്ലാം ഏറ്റ് പറഞ്ഞൂ .

No comments: