കൊറോണ യുഗം

ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ മഹാമാരിയെ ആണ് ലോകം ഇന്ന് നേരിടുന്നത്. പ്രളയവും, നിപ്പായും, പിന്നെ കോവിഡും ഒക്കെ ചേർന്ന് നമ്മെ തകർക്കാൻ നാല് വശത്തു നിന്നും ആക്രമിക്കുമ്പോൾ കേരളമെന്ന നമ്മുടെ കൊച്ചു നാട് അതിജീവനത്തിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും എല്ലാ രാജ്യങ്ങൾക്കും മാതൃകയാവുന്ന കാഴ്ചയാണ്. കേരളത്തിൻറെ ഈ സമര സഹന ശക്തിക്കു ഒരു പൊൻചാർത്താണ് ഇപ്പോൾ ലോകം എമ്പാടും നിന്ന് കിട്ടുന്ന അംഗീകാരം,. ഇങ്ങു തെക്കേ അറ്റത്തെ ഒരു ചെറിയ സംസ്ഥാനം എന്ന രീതിയിൽ അര്ഹമായ പല അംഗീകാരങ്ങളും സാമ്പത്തിക പാക്കേജുകളും രാഷ്ട്രീയ, സാംസ്കാരിക, ഭാഷാ ധ്രുവീകരണത്തിലൂടെ നഷ്ടപെട്ടപ്പോളും നട്ടെല്ല് വളയ്ക്കാതെ പോരാടുകയാണ്. ഇതിൽ രാഷ്ട്രീയം ചേർക്കാതെ നാം നമ്മുടെ നാടിനർഹമായതു വാങ്ങിയെടുക്കണം. നമ്മുടെ സാക്ഷരതായജ്ഗങ്ങൾക്കു ഇതിന്റെ വലിയ ഒരു ക്രെഡിറ്റ് ഉണ്ട് . കാരണം മറ്റു രാജ്യങ്ങളിൽ ലോക്കഡൗണിനു എതിരെ സമരവും യുദ്ധവും കേസും കോടതിയുമൊക്കെയായി നടക്കുമ്പോൾ ആദ്യത്തെ ഒരമ്പരപ്പിനു ശേഷം എല്ലാ ജനങ്ങളാലും ഗവണ്മെന്റ് തീരുമാനം മാനിക്കപെട്ടു,.ഇതിനു കാരണം സാക്ഷര ജനങ്ങളുടെ സാമാന്യ ബോധം തന്നെയാണ്. കേരളത്തിലെ ആരോഗ്യപ്രവർത്തനങ്ങൾ ലോക പ്രശംസ പിടിച്ചു പറ്റിയതിനു പിന്നിലും ജനങ്ങളുടെ സാക്ഷരത ഒരു വലിയ കാരണമാണ്. ഇന്ന് ലോകത്തെമ്പാടുമുള്ള ആരോഗ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള മലയാളികളെ എല്ലാ രാജ്യവും അങ്ങേയറ്റം ആദരവോടെയാണ് മാനിക്കുന്നത്. എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഈ അവസരത്തിൽ മല്ലു ഡൈജസ്റ്റിന്റെ ബിഗ് സല്യൂട്ട്. അവരുടെ നിസ്വാർത്ഥ സേവനവും മലയാളിയുടെ മറ്റുള്ളോരെ സഹായിക്കാനുള്ള മനസ്ഥിതിയും ഈ രോഗത്തെ നമ്മുടെ നാട്ടിൽ ശരിക്കും പിടിച്ചു കെട്ടാൻ സഹായിച്ചു എന്ന് പറയാം.
ഈ കൊറോണകാലം നമ്മളേവരേയും ഒരു പാട് പാഠങ്ങൾ പഠിപ്പിച്ചു. ഒരുപാട് ശീലങ്ങൾ മാറ്റാനും പുതിയ ചില രീതികൾ തുടരാനും കാരണമായി.ഒരുപാട് നല്ല മാറ്റങ്ങൾ പ്രകൃതിയിലും നടന്നു. ശരിക്കും എല്ലാവര്ക്കും ഒരുമിച്ചു ഒരു റീചാർജ് നടന്നത് ആദ്യമായാണ്. ഇതുപോലെ എല്ലാവരും ഒരുമിച്ചു ഒരേ സമയത്തു അവനവന്റെ നാല് ചുമരുകൾക്കുള്ളിൽ കിട്ടുക എന്നത് ഈ മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും യുഗത്തിൽ അസാധ്യമായിരുന്നു. എന്നാൽ അത് പ്രകൃതി നൽകി. പല കുട്ടികൾക്കും മാതാപിതാക്കളെ ഒന്ന് നേരിട്ട് കാണാൻ പോലും കിട്ടാത്ത തിരക്കിലായിരുന്നു. തിരിച്ചു പ്രായമായ അച്ഛനന്മ്മമാർക്കും അവരുടെ മക്കളെ കിട്ടാറില്ലായിരുന്നു.. ആ ഒരു ജനറേഷൻ ഗാപ് മാറ്റിക്കിട്ടാൻ ഒരു പരിധി വരെ ഈ ലോക്കഡോൺ സഹായകമായി. ഒരു വിധം എല്ലാ നദികള്, കുളങ്ങളും തോടുകളും ശുദ്ധജലാശയങ്ങളായി. പല പക്ഷി മൃഗാദികൾ തിരിച്ചു വന്നു. അങ്ങിനെ സർവ്വമായ മാറ്റങ്ങൾക്കും കൊറോണ കാലം കാരണമായി. കല്യാണങ്ങൾ വളരെ ലളിതമായി.
നമ്മൾ മറന്നു വച്ച പല പഴയ നല്ല ശീലങ്ങളും തിരിച്ചു വന്നു.വായനാ ശീലം,തോട്ടപരിപാലനം തുടങ്ങി പാചകപരീക്ഷണങ്ങൾ വരെ പുതിയ മാറ്റമായി അടുക്കള കാണാത്തവർക്കുഅടുക്കളയിലെയന്ത്രസാമഗ്രങ്ങളും ഉപയോഗിക്കപ്പെട്ടു. വേലക്കാരെ വച്ച് മാത്രം പാചകം ചെയ്തിരുന്ന പലരും ഇന്ന് പാചകം പഠിച്ചു. വേണ്ടത് മാത്രം പാചകം ചെയാനും ബാക്കി ഉള്ളത് മറ്റുള്ളവർക് മാറ്റി വയ്ക്കാനും പഠിച്ചു
കൊറോണ യ്ക്ക് ശേഷമുള്ള പുതിയ കാലത്തിൽ പുത്തൻ ചിന്തകളും,സഹന ശക്തിയും, സഹായ മനസ്ഥിതിയും ഉള്ള ഒരു ജനതയെ പ്രതീക്ഷിക്കുന്നു. എന്നാൽ. കഴിഞ്ഞകാല കഷ്ടപ്പാടുകൾ മറന്നു വീണ്ടും പഴയ കാലത്തേക്ക് പോകുന്നവർക്ക് മാപ്പില്ല. അവർ ഈ കാലഘട്ടത്തിൽനിന്നു പുറംതള്ളപ്പെടേണ്ടവരാണ്.അത്തരക്കാരെഒറ്റപ്പെടുത്തണം.എണിറ്റു ഐക്യബോധമുള്ള ഒരു യുവതയെ പടുത്തുയർത്തണം. അതിൽ രാഷ്ട്രീയമോ മതമോ ഉയർന്നു വരാതെ. രാഷ്ട്രബോധത്തിനു ഊന്നൽ നൽകണം. രാഷ്ട്രീയം രാഷ്ട്ര നേതാക്കളെ തിരഞ്ഞെടുക്കാൻ വേണ്ടി മാത്രവും ആകണം.അതൊരു ജീവിതോപാധി ആക്കാൻ അനുവദിക്കരുത്. എങ്കിൽ നല്ലൊരു പുലരി നാളെക്കായി പുലരും. എല്ലാവർക്കും കൊറോണ ഒഴിഞ്ഞ ആ ഒരു പുലരിക്കായി പ്രാർത്ഥിക്കാം.