Thursday, February 14, 2013

പ്രഭാതകിറണങ്ങള്‍ ആലസ്യം വിട്ടുമാറാതെ തത്തി തത്തി ജനല്‍ പാളിക്ക് ഇടയിലൂടെ കടന്നു വന്നപ്പോ ഞ്ഞാന്‌ ചാടി എഴുന്നേറ്റ്‌ സമയം നോക്കി."

രാവിലെ തിരക്കിട്ടു ഓഫീസിലേക്ക് പറക്കുകയാണ്. ഇന്ന് രാവിലെ ബോസ്സുമായി മീറ്റിങ്ങുണ്ട്. അടിച്ചു കൊണ്ടിരിക്കുന്ന ഫോൺ തപ്പിനോക്കി .ഓ ഇതാ കസ്റ്റമർ  ആണല്ലോ. രാവിലെ തന്നെ എന്താണാവോ. "എസ് ഗിരീഷ് ബായി  ഏതാ വിശേഷം" . "ഓ സർ ഒന്നുമില്ല. എനിക്ക് പേർസണൽ ആയി ഒരു കാര്യം ചോദിയ്ക്കാൻ ആണ്. '  "പറയു"... "അതേയ് സാറിന് ബാങ്ക് സ്റ്റെമെന്റ്റ് കിട്ടാൻ വഴി ഉണ്ടോ. എന്റെ ഒരു റീലാറ്റീവന് വേണ്ടിയായണ്." . "കിട്ടുമല്ലോ" എന്നായി ഞാൻ. പക്ഷെ ആ ആൾ നേരിട്ട് വരേണ്ടി വരും . അത് സാരമില്ലെന്നതായി കസ്റ്റമർ. ഞാൻ ആ കാര്യമേ മറന്നു. ഓഫീസിലിരുന്നപ്പോൾ വീണ്ടും മൊബൈൽ ഇപ്പോ ഒരു കിളിനാദം ആയിരുന്നു. സർ ഞാൻ സ്വപ്ന. ഓക്കേ എന്താ കാര്യം എന്നായി ഞാൻ.  അത് നേരത്തെ വിളിച്ച ഗിരീഷ് എന്റെ റിലേറ്റീവ് ആണ്. എനിക്ക് വേണ്ടിയാ അവർ സ്റ്റെമെന്റ്റ് ചോദിച്ചേ എന്നായി.