ഇതാ ഇവിടൊരു ഒടിയൻ...
ഒടിയൻ സിനിമ കളിക്കുന്ന തലശ്ശേരി കാർണിവൽ ഡൌൺ ടൌൺ തീയേറ്ററിന് സമീപം ടിക്കറ്റു കിട്ടാത്ത സങ്കടത്തിൽ ഗേറ്റി നു പുറത്തു ക്യു വിനെ അസൂയായോടെ നോ ക്കി വിഷമിച്ചു നിൽക്കുമ്പോഴാണ് അടുത്ത സ്റ്റേഷനറി കടയിൽ തൂക്കിയിട്ട ഒടിയൻ ഫിലിം ടീസർ റിവ്യുവുംപിന്നെ ലാലേട്ടൻറെ ചിത്രം പതിച്ച സിനിമ മാസികബുക്ക് കണ്ടത്. എങ്കിൽ പിന്നെ അത് വാങ്ങിയിട്ട് തന്നെ കാര്യം എന്ന് മനസിലുറച്ചു അതും വാങ്ങി സ്കൂട്ടറിൽ നേരെ വീട്ടിലേക്കു വച്ച് പിടിച്ചു,ഹർത്താൽ ആയിരുന്നെങ്കിലും റോഡ് നിറയെ ആളായിരുന്നു. വേഗം തന്നെ സ്കൂട്ടർ തിണ്ണയിൽ ചായ്ച്ചു വച്ച് റൂം തുറന്നു ഡ്രസ്സ് പോലും മാറാതെ വായന തുടങ്ങി. ഒരുപാട് കാര്യങ്ങൾ ഒടിയനെ പറ്റി ഓരോരുത്തരായി എഴുതിയിട്ടുണ്ട് . ഒടിയൻ സങ്കൽപം എന്താണെന്നും,അതിന്റെ ഐതീഹ്യവും പിന്നെ പൊടിപ്പും തൊങ്ങലും ചേർത്തുള്ള ഒരുപാട് കഥകൾ.
അതിലൊന്നു ഒരു ഒരു സുരേഷ് ശീമത്തൊടി യുടെ ലേഖന൦ ആയിരുന്നു . ഒടിയൻ സത്യമോ മിത്യയോ എന്ന ചോദ്യത്തോടെ ആണ് ലേഖനമെങ്കിലും, എഴുത്തു മുന്നോട്ടു പോകുമ്പോൾ സത്യമാണ് എന്ന് സൂചിപ്പിക്കും വിധമാണ് അദ്ദേഹം എഴുതിയത്. ഈ കഴിഞ്ഞ മാസത്തിലാണ് അവസാനമായി ഒടിയൻ വേല കാരണം ഒരുഅകാലമരണം വള്ളുവനാട് നടന്നത് എന്ന് വരെ എഴുതിക്കളഞ്ഞു.. എന്നാൽ എന്നെ ഞെട്ടിച്ച വേറൊരു കാര്യം അടുത്ത വരിയായിരുന്നു. ഒരു ട്രെയിൻ യാത്രയിൽ വച്ച് ലേഖകൻപരിചയപ്പെട്ട ഒരാൾഅയാളുടെ ഒരു ബന്ധുവിന് ഒടിയൻ വിദ്യ അറിയാം എന്ന ഒരു സൂചന അതിൽ പറയുന്നു. പുസ്തകം വായിച്ചു കഴിഞ്ഞിട്ടൂ൦ എന്തോ ഒരു ഭാരം മനസിന്.ഭക്ഷണം കഴിക്കുമ്പോഴും ആ ഒടിയൻ പുരാണം മനസ്സിൽ ഒരുപാട് അറിയാത്ത ചോദ്യങ്ങൾ മനസ്സിൽ തീർത്തിട്ടു .
ഉറക്കം വരാതെ ചെരിഞ്ഞും മറിഞ്ഞും കിടന്നു. പാതിരക്കെപോഴോ കുറുക്കന്റെ ഓരിയിടൽ കേട്ട് ഞെട്ടി ഉണർന്നു..പേടിയാണോ അതോ എന്തോ അറിയാനുള്ള ത്വര ആണോ . ആകെ കൂടെ ഒരു വിമ്മിട്ട൦ . എഴുനേറ്റു കൂജയിലെ വെള്ളമെടുത്തു കുടിച്ചു..എഴുന്നേറ്റു ലൈറ്റ് ഓൺ ചെയ്തു. വാച്ചു നോക്കി .സമയം രണ്ടു മുപ്പതു. ഇനിയും പുലരാൻ ഒരുപാട് നേരമുണ്ട്. ഫോൺ എടുത്തു യൂട്യൂബ് തുറന്നു.
പടത്തിൻറെ കമൻറ് കളും പിന്നെ ഫാൻസുകാരുടെം എതിർ ഫാൻസുകാരുടെ അന്യോന്യമായുള്ള ഗ്വാ ഗ്വാ വിളികളും നോക്കി എങ്കിലും എന്തോ അറിയാൻ മനസ് വെമ്പി. ആ പുസ്തകം ഒന്നുകൂടെ എടുത്തു ആ ലേഖകന്റെ ഡീറ്റെയിൽസ് തപ്പി. ഒരു രക്ഷയുമില്ല.ഒടുവിൽ മാഗസിൻ അഡ്രെസ്സ് തപ്പി ഫോൺ നമ്പറും ലൊക്കേഷൻ മാപ്പും ഒകെ നോക്കി ഡയറിയിൽ കുറിച്ച് വചു . കോഴിക്കോട് നിന്നാണ് ആ പ്രസിദീകരണം. വീണ്ടും കിടക്കയിലേക്കു മറിഞ്ഞു.
പകലോൻറെ ചൂടുവെളിച്ചം ജനലിൽകൂടി മുഖത്തുതന്നെ അടിച്ചപ്പോ ഞെട്ടിയുണർന്നു. സമയം എട്ടേ പത്തു. ഇന്ന് സ്റ്റോക്കിസ്റ്റിനെ വിസിറ്റ് ചെയ്യണ്ട ദിവസം ആണ്. ഒരല്പനേരം ആലോചിച്ചു. തലശേരി സ്റ്റോക്കിസ്റ്റിനെ കാണണോ അതോ കോഴിക്കോട് സ്റ്റോക്കിസ്റ്റിനെ വിസിറ്റ് ചെയണോ. തലശേരി സ്റ്റോക്കിസ്റ് ജയേട്ടനെ എന്നും വൈകിട്ട് വീട്ടിലേക്കു വരും മുൻപേ കയറി കാണും. അപ്പോളാണ് രാത്രി ഡയറിയിൽ എഴുതിയിട്ട സിനിമ മാസിക അഡ്രെസ്സ് ഓർത്തത്., വേഗം ഫ്രഷ് ആയി ന്യൂസ്പേപ്പറും കട്ടൻചായയും എടുത്തു ജനലിനരികെ വന്നു മൊബൈൽ ഫോൺ എടുത്തു വാട്സ് അപ് നോക്കി. വേഗം തന്നെ ഇന്നലത്തെ ഡെയിലി റിപ്പോർട്ട് ആർ.എം നു പോസ്റ്റ് ചെയ്തു, പിന്നെ ഇന്നത്തെ ഡ്യൂട്ടിപ്ലാൻ സെയിൽസ് മാനേജർക്കു മെസ്സേജിട്ടു . കോഴിക്കോട് സ്റ്റോക്കിസ്റ് വിസിറ്റ് . അല്ലെങ്കിൽ രാവിലെ തന്നെ അങ്ങേര് സെയിൽസ് രാമായണം പാരായണം തുടങ്ങു൦ ,പിന്നീട് ആ മാഗസിൻ പുബ്ലിഷറുടെ ഫോൺ നമ്പറിൽ ഡയല് ചെയ്തു. രണ്ടാം വട്ടം ഡയല് ചെയ്തപ്പോൾ ഒരു കിളിനാദം പ്രതീക്ഷിച്ച എന്നെ നിരാശപ്പെടുത്തി ഒരു പരുപരുത്ത ശബ്ദം ചിലച്ചു. ' ആരാ?"ഞാൻ എൻ്റെ നിരാശ പ്രകടിപ്പിക്കാതെ കാര്യം പറഞ്ഞു . നിങ്ങളുടെ ഇപ്രാവിശ്യത്തെ ഒടിയൻ സ്പെഷ്യൽ മാഗസിനിൽ ലേഖനമെഴുതിയ ശ്രീ സുരേഷ് ശീമത്തൊടിയുടെ കോണ്ടാക്‌ട് നമ്പർ കിട്ടാൻ വഴി ഉണ്ടോ എന്ന്. ആദ്യം തന്നെ ഇല്ലന്ന് പറഞ്ഞു വീണ്ടും അയാൾ എന്നെ നിരാശപ്പെടുത്തി,.എന്നാൽ വിടാതെ കൂടിയകൊണ്ടോ ആവോ എന്നെ അങ്ങേര് ഹോൾഡിലിട്ടു ആരോടൊക്കെയോ തിരക്കി. ഒടുവിൽ അയാൾ പറഞ്ഞു. നിങ്ങളുടെ നമ്പർ തരികയാണെങ്കിൽ അയാളുടെ നമ്പർ കിട്ടിയാൽ തിരികെ വിളികാം എന്ന്. തീരെ പ്രതീക്ഷ തോന്നിയില്ല.
അവസാനശ്രമം പരാജയപെട്ട ചമ്മലിലോ മനസിൻറെ മുഷിപ്പ് മാറ്റാനോ എന്നോര്മയില്ല വീണ്ടും മൊബൈൽ ഫോണുമെടുത്തു ഫേസ്ബുക് പരതാൻ ഇരുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന നമ്മുടെ ക്രിക്കറ്റ് ടീമിൻറെ മാച്ച് റിവ്യൂ വും പിന്നെ ബിജുവിന്റെയും അസീസിൻറേം മാനാഫിന്റെം ഓരോ വീരവാദങ്ങള്, അതിനുള്ള കമന്റ്സ് ഒക്കെ നോക്കി ഇരിക്കെ എന്റെ മൊബൈലിലേക്ക് ഒരു കാൾ . ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ശബ്ദം,. 'സാർ ഞാൻ സുരേഷ് ശീമത്തൊടി . സാർ എന്നെ അന്നുവേഷിച്ചു ഇവിടെ റയാൻ പുൽബ്ലിക്കേഷൻസിൽ വിളിച്ചിരുന്നു എന്ന് പറഞ്ഞു. ശരിയാണോ " ..? ആവൂ. തേടിയവള്ളി ഫോണിൽകിടക്കുന്നു. വളരെ ചുരുക്കി ഒടിയന്റെ പറ്റി എഴുതിയ കാര്യങ്ങളെ കുറിച്ച് പുകഴ്ത്തിയശേഷം കാര്യം പറഞ്ഞു. എനിക്ക് ആ നിങ്ങൾ പറഞ്ഞ ഒടിയൻ വിദ്യ അറിയാവുന്ന ഒരാളെക്കുറിച്ചു കൂടുതൽ അറിയാൻ താല്പര്യമുണ്ട് എന്ന് . ഒരുനിമിഷത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ ചോദിച്ചു. സാറ് പോലീസിലാണോ?അല്ല, ഞാൻ ഒരു യൂട്യൂബ് ചാനലിന്റെ ഓണറാണെന്നും, ഒടിയനെ പറ്റി ഒരു റിവ്യൂ എഴുത്തുകയാണെന്നും പിന്നെ അതിൽ അയാളുടെ ഇന്റർവ്യൂ പ്രസിദ്ധികരിക്കണമെന്നും പറഞ്ഞു. ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി പിന്നെ പെട്ടെന്ന് അയാൾ ഫോൺ ഡിസ്കണക്ട് ചെയ്തു. ആകെ മ്ലാനനായി ഒരുനിമിഷം ഇരുന്നു. പിന്നെ പെട്ടെന്ന് റീഡയൽ ചെയ്തു. അയാൾ ഉടനെ ഫോൺ എടുത്തു. അതേയ് നിങ്ങള്ടെ ചാനല് പൊലിപ്പിക്കാൻ ഞാൻ എന്തിനാ എൻ്റെ കാശു തുലക്കുന്നേ. താങ്കൾ തിരിച്ചുവിളികേട്ടനു കരുതി കട്ട് ചെയ്തത് ആണ് . ആ ഡയലോഗ് ഇഷ്ടായിലേല്ങ്കിലും കാര്യം കാണാൻ കഴുതക്കാലുംപിടിക്കാണല്ലോ . ശരി .' ഞാൻ ഇന്ന് കോഴിക്കോട് വരുന്നുണ്ട്..കാണാൻ പറ്റുമോ' എന്ന ചോദ്യത്തിന് അങ്ങേരു ബലം പിടിക്കാൻ തുടങ്ങി. 'ഇന്ന് പറ്റില്ല, വേറൊരു സാഹസിക റിപ്പോർട്ടിങ്ങിനു പോകണമെന്നൊക്കെ' തട്ടിവിട്ടു. അപ്പോൾ,' എന്റെ ചാനലിൽ ലാലേട്ടൻറെ ലൈവിന് ഒരു അടികുറിപ്പിനാണ് ഈ ഇന്റർവ്യൂ' എന്നുഞാനും തട്ടിവിട്ടു. അപ്പോൾ അയാളുടെ ബ ലമൊക്കെ ചോർന്നു വെറും അടിമ കണ്ണായി . കോഴിക്കോട് പാരഗണില് ഉച്ചഊണിനു കാണാം എന്നുറപ്പു വാങ്ങി.
കോഴിക്കോട് ഉച്ചക്കു മുൻപേ ട്രെയിൻ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു നേരെ പ്രസാദേട്ടൻറെ ഡിസ്ട്രിബൂഷൻ ഓഫീസിലെത്തി സ്റ്റോക്ക് ചെക്ക് ചെയ്തു, പുതിയ ഓർഡർ വാങ്ങി, അപ്പോഴാണ് സുരേഷ് ശീ മതൊടിയുടെ മിസ്ഡ് കാൾ എത്തിയെ. ലൊക്കേഷനും, കാര്യങ്ങളും ഒകെ ചോദിക്കുന്ന കേട്ടാണ് എന്ന് തോന്നുന്നു,പൊതുവെ രസികനായ പ്രസാദേട്ടൻ ' ആരെയാ വളക്കുന്നെ' എന്ന് ചോദിക്കുന്നുണ്ടായിരുന്നു.അതിനിടയിൽ സുരേഷ് ആ ആളിന്റെ ഡീറ്റെയിൽസ് വിവരിക്കുകയാണ് . ഒരു ട്രെയിൻ യാത്രയിൽ കോഴിക്കോട് നിന്ന് ഷൊർണുർ വരെ ഉള്ള യാത്രയിൽ വേറെയൊരു കൂട്ടുകാരനുമായി ഒടിയൻ പാടത്തെ കുറിച്ചുള്ള ചർച്ചക്കിടെ ഒടിയൻ വെറും ഒരു കെട്ടുകഥയാണെന്നും അല്ലെന്നും ഉള്ള ഒരു തർക്കചർച്ച നടക്കുകയായിരുന്നു. ഒടുവിൽ ചർച്ചയിൽ പങ്കെടുത്ത ആൾകാർ ഓരോ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ എതിർ സീറ്റിൽ ഇരുന്ന മുഷിഞ്ഞ വസ്ത്രധാരിയായ ഒരാൾ സുരേഷിനോട് പിറുപിറുത്തത്രേ. ഒടിയൻ സത്യമാണ്. തനിക്കറിയാവുന്ന ബാലുശേരിയിലുള്ള ഒരാൾക്ക് ഒടിയൻ വിദ്യ അറിയാം എന്ന്. ഇത്രേം അയാൾ പറഞ്ഞപ്പോ വീണ്ടും" എവിടെ ബാലുശേരിയോ?" എന്ന് ഞാൻ തിരക്കുന്നകേട്ടിട്ടു വീൺടും പ്രസാദേട്ടൻ ചിരിച്ചുകൊണ്ടുമുന്നിൽ വന്നുനിന്നു. "ഏന്താടാ കാര്യ൦ എൻ്റെ നാട്ടിൽ എന്ത് വേലത്തരമാ നീ ഒപ്പിക്കുന്നെ ?" ഒരുവിധത്തിൽ സുരേഷിനോട് ഒരുമണിക്കൂർ സമയം വാങ്ങി ഫോൺ വച്ചു. പ്രസാദേട്ടൻറെ കൈപിടിച്ച് നേരെ അവരുടെ ക്യാബിനിൽ വന്നു എന്റെ കോഴിക്കോട് വിസിറ്റിന്റെ രണ്ടാം ഉദ്ദേശം അറിയിച്ചു. ഒറ്റത്തടിയായി അടിവാരത്തു സ്വ ന്തം വീടും, പിന്നെ മാവൂർ റോഡിലെ വാടക വീട്ടിലെ താമസവും അറിയാമെങ്കിലും ബാലുശേരി ആണ് തറവാട് എന്നറിഞ്ഞിരുന്നില്ല. എല്ലാം കേട്ട പ്രസാദേട്ടൻ പറഞ്ഞു. ഇന്ന് ശനിയാഴ്ച ആകയാൽ പുള്ളിയും എന്റെകൂടെ സുരേഷിനെ കാണാൻ വരാമെന്നു൦ പറ്റിയാൽ ബാലുശേരിയിലെ ആ ഒടിയനെ പരിചയപ്പെടാൻ അവരും വരാമെന്നും.
അരമണിക്കൂർ കൊണ്ട് പാരഗണിൽ എത്തി . സുരേഷ് അവിടെ റിസപ്ഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തോളിൽ ഒരു തുണിസഞ്ചി , ഒരു ജുബ്ബ., ഒരു ഓതെന്റിക് ജേർണലിസ്റ്റ് സ്റ്റൈലിൽ ഒരു കുറിയ. മധ്യ വയസൻ. മൂന്ന് ബിരിയാണി ഓർഡർ ചെയുമ്പോളേക്കും സുരേഷും,പ്രസാദേട്ടനും പരിചയപ്പെടൽ നടത്തി . പ്രസാദേട്ടന് അറിയേണ്ടത് ബാലുശേരിയിൽ എവിടെയാ ഈ ഒടിയൻ എന്നാണ്. പ്രസാദേട്ടൻ സുരേഷിനെ കൊണ്ട് അയാളുടെ ഓർമ്മ യിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ചിന്തിപ്പിച്ചുകൊണ്ടേ ഇരുന്നു. ഒടുവിൽ അയാൾ ഓർത്തു.ബാലുശേരി താലൂക്ക് ആശുപത്രിയിലെ ഫർമസിസ്റ് ആണ് അയാൾ എന്നും പേര് ജനു എന്നാണെന്നു൦ . അപ്പോഴേക്കും പ്രസാദേട്ടൻ ഫോണിൽ അവരുടെ താലൂക് ആശുപത്രിക്കു സമീപം ഫർമസി നടത്തുന്ന അനന്തിരവനെ വിളിച്ചു ജാനുവിനെ കുറിച്ച് ആനവേഷിച്ചു വിവരം പെട്ടന്ന് പറയാൻ ഏർപ്പാടാക്കി. ബിരിയാണി കഴിച്ചു കഴിയുമ്പോളേക്കും ഫോൺ എത്തി. അങ്ങേത്തലക്കൽ സാക്ഷാൽ ജനു. സുരേഷ് സംസാരിച്ചു പരിചയം പുതുക്കി. പിന്നീട് ഒടിയനെ കുറിച്ച് ചോദിച്ചു.എന്നാൽ അയാൾ ഒഴിവു കഴിവ് പറയാൻ തുടങ്ങി. അപ്പോൾ പ്രസാദേട്ടൻ ഫോൺ വാങ്ങി നമ്മൾ ഇപ്പോൾ തന്നെ ബാലുശേരിക്ക് വരികയാണെന്നും നേരിട്ട് കാണണമെന്നും ജാനുവുമായും അനതിരവനുമായും ചട്ടം കെട്ടി.ഭക്ഷണം കഴിച്ച ഉടനെ പ്രസാദേട്ടൻ സുരേഷിനോട് കൂടെ വരൻ താല്പര്യമുണ്ടോന് തിരക്കി.
അതുവരെ ഒടിയൻ കഥ ഒരു തമാശയ്ക് പറഞ്ഞു എന്ന മട്ടിലിരുന്ന സുരേഷും സീരിയസ് ആയി. പ്രസാദേട്ടന്റെ കാറിൽ നേരെ ബാലുശേരിക്ക്. ബാലുശേരി താലൂക് ആശുപതിയുടെ സമീപത്തുള്ള ഫർമസിയിൽ നിന്ന് അവരുടെ അനന്തിരവൻ കണ്ണനെയും കൂട്ടി നേരെ ആശുപത്രിയിലെത്തി. ഒരുപാട് പേര് തന്നെ കാണാൻ വന്ന ജാള്യതയിലായിരുന്നു ജനു. ഒരു കറുത്ത് എല്ലൊട്ടിയ പ്രായമായ ഒരു മനുഷ്യൻ, അയാൾ നിന്ന് വിയർക്കുന്നുണ്ടായിരുന്നു.
എന്താണ്സാർ എന്തെങ്കിലും പ്രശ്നമുണ്ടോ? ത ന്റെ വല്യച്ഛന്റെ അനുജന്റെ മകന്റെ മകനാണ് കഥാനായകനായ ഒടിയൻ കുഞ്ഞിരാമൻ എന്ന് അയാൾ പറഞ്ഞു. അവർ താമസിക്കുന്നത് താമരശേരി ചുരത്തിനു താഴെ ഉള്ളിയേരി എന്ന സ്ഥലത്താണ് എന്നും അയാൾ കുടുംബാംഗങ്ങളുമായി അകന്നാണ് കഴിയുന്നത് എന്നും അതിനാൽ കൂടെ വരൻ പറ്റില്ല എന്നുറപ്പിച്ചു പറഞ്ഞു. അയാൾക്കും ഇപ്പോഴത്തെ വീട് ശരിക്കു അറിയില്ല എന്നും. എന്നാൽ അയാൾ ഉള്ളെരി മരത്തൂർ ക്ഷേത്രത്തിന്റെ പിറകിലായി ഒരു ഭഗവതി തറയുണ്ടെന്നും അതിനടുത്തായി ഉപജാപവും മന്ത്രവാദവുമായി കഴിയുകയാണെന്നും ആരോ പറഞ്ഞുകേട്ടിട്ടുണെന്നു൦ പറഞ്ഞു. ഇനിയെന്ത് എന്ന ചിന്തയിലിരുന്ന എന്നെ പ്രസാദേട്ടന്റെ കാറിന്റെ ഹോൺ ഉണർത്തി . "വാ ഇരുട്ടും മുൻപേ അങ്ങോട്ട് പിടിക്കാം എന്ന്".
കാറിൽ സുരേഷിനോട് പ്രസാദേട്ടൻ ഒടിയൻ കഥകൾ വിവരിക്കുന്നു.പണ്ട് തിരൂരിനടുത്തു നടന്ന ഒറിജിനൽ ഒടിയൻകഥ. അതായതു അന്ന് പേരുകേട്ട ഒടിയനായ കുഞ്ഞുകിളിയൻ എന്ന മാന്ത്രികൻ ആ നാട്ടിലെ താമി എന്ന ഒരു ചെറുപ്പക്കാരൻ തലവെട്ടി കൊന്നു എന്നും 1979ൽ സൂപ്പർസ്റ്റാർ മമ്മൂട്ടി മഞ്ചേരി കോർട്ടിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയുന്ന സമയത്തു ഈ കേസ് മഞ്ചേരി കോടതിയിൽ വന്നകാര്യവുമൊക്കെ അവർ വര്ണിക്കുന്നുണ്ടായിരുന്നു . താമസിയാതെ, മരുതൂർ ക്ഷേത്രത്തിനു പിറകിലെത്തി. അപ്പോഴേക്ക് ആറുമണി ആയിരുന്നു.വണ്ടി അവിടെ വരെ മാത്രേ പോകു ഇനി ഇടവഴി ആണ്. അവിടെ ഒരു ചാരായ ഷാപ്പിനു സമീപത്തെ ആ കടയിൽ കണ്ട കാരണവരോട് ഒടിയൻ കുഞ്ഞിരാമനെ പറ്റി ചോദിച്ചൂ . അയാളാദ്യം എല്ലാരേം തുറിച്ചുനോക്കി. എനിട്ടു വളഞ്ഞു പുളഞ്ഞുള്ള ഇടവഴി കാട്ടി 'അതിന്റെ അറ്റത്തു ഒരു തറ കാണാം' എന്നും
അതിനു പിറകിലുള്ള ചായ്പ്പിലാണ് താമസമെന്നും പറഞ്ഞു. പറഞ്ഞ ആ ഭഗവതി തറയ്ക്ക് പിറ കിലായി ചെറിയ ഒരുകുടിൽ. ദാരിദ്ര്യം വിളിച്ചോതുന്നു. അകത്തുനിന്നു ആരെയോ ഒരാൾ തെറിപറയുന്നതും വേറെ ആരോ തേങ്ങി കരയുന്നതു കേൾക്കുന്നുണ്ടായിരുന്നു . പുറത്തെ ആള്പെരുമാറ്റം കേട്ട് ഒരാൾ പുറത്തുവന്നു. കറുത്ത് നിറയെ രോമത്തിൽ പൊതിഞ്ഞ ഒരു ശരീരം. വന്ന ഉടനെ "ഏതാ , ആരാ"എന്ന് പരുക്കൻ ശബ്ദത്തിൽ ചോദിച്ചു ."ദൂരെ നിന്ന് വരികയാണെന്നും .ഒരു ദുർമന്ത്രവാദം ചെയാനുണ്ടെന്നും", പറഞ്ഞപ്പോ ചാരായഷാപ്പിൽ കാത്തുനിൽക്കാൻ കല്പിച്ചു. അതിനിടയിൽ ഒരു സ്ത്രീരൂപം കിണറ്റിൻ കയറിലേക്ക് വെള്ളമെടുക്കാൻ വീട്ടിൽനിന്നു പുറത്തുവന്നു. അയാളുടെ തീക്ഷണ നോട്ടത്തിൽ അവർ പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു. വല്ലാത്ത ഭയം എന്നിൽ തോന്നിത്തുടങ്ങി. കഥകളിൽ കേട്ട ഒരു കഥപാത്രം ഇതാ തൊട്ടുമുന്പിൽ . ഞങ്ങൾ അവിടുന്ന് ഇറങ്ങി വന്ന വഴിയേ ചാരായ ഷാപ്പിനടുത്തേക്കു നീങ്ങവേ പിറകിൽ അയാൾ വരുന്നത് കാണാം. ഒരു ചുവന്ന പട്ടു മെലിട്ടിട്ടുണ്ട്. കൈയിൽ ഒരു വടി ഉണ്ട്. ഒരു അറുപത്തിഅഞ്ചുനു മുകളിൽ വയസ്സ് കാണും.നല്ല വേഗത്തിൽ അയാൾ നമ്മളെ മറികടന്നു നേരെ ചാരായ ഷാപ്പിലേക്കു കയറി. ശങ്കിച്ചുനിന്ന ഞങ്ങളെ അയാൾ ഉള്ളിലേക്കു ക്ഷണിച്ചു . പ്രസാദേട്ടനും ഞാനും അയാളോടൊപ്പം ഷാപ്പിൽ കേറി. അയാൾ ഒരു കുപ്പിക്കു ഓർഡർ കൊടുത്തു . അതുമായി ഷാപ്പിന്റെ മൂലയിലേക്ക് നമ്മളെ കൂട്ടി . കുപ്പിയുടെ വില ഞാൻ പോക്കറ്റിൽ നിന്ന് എടുത്തു ഷാപ്പുകാരനു കൊടുത്തു.. അപ്പോഴേക്കും പ്രസാദേട്ടൻ അയാളോട് ചുരുക്കി പരിചയപ്പെടുത്തി . 'താങ്കൾക്കു ഒടിയൻ വിദ്യ അറിയാം എന്ന് ഒരാൾ പറഞ്ഞു അറിഞ്ഞു വന്നതാണെന്നും അതിന്റെ സത്യാവസ്ഥ പറയാമോ" എന്നും ചോദിച്ചു .ക്രുദ്ധനായ അയാൾ അത് ആരാണ് പറഞ്ഞത് എന്ന് പറയാതെ വാ തുറക്കില്ല എന്ന ശാഠ്യത്തിലായി . ഒടുവിൽ അയാളുടെ ബന്ധുവിന്റെ പേര് പറഞ്ഞു. അപ്പോഴേക്ക് അയാൾ ജനുവിനെ തെറി പറയാൻ തുടങ്ങി.
ഇത്രയുമായപ്പോ വീണ്ടും ഒരുകുപ്പി പ്രസാദേട്ടൻ ഓർഡർ ചെയതു . ഞാൻ ഭക്ഷണത്തിനും . ആദ്യ കുപ്പി അപ്പോഴേക്ക് അയാൾ തീർക്കാനായിരുന്നു. "എന്തിനാ? എന്തിനു വേണ്ടിയ നിങ്ങൾ എന്നെ കൊണ്ട് ഇത് ചെയിക്കുന്നെ" എന്നൊക്കെ ചോദിക്കുന്നുണ്ട്. ഒരല്പനേരം മിണ്ടാതിരുന്ന അയാൾ പുറത്തേക്കിറങ്ങി , ഷാപ്പിന്റെ പിറകിലെ ആളൊഴിഞ്ഞ സ്ഥലത്തെ കല്ലുകൂനയുടെ മുകളിരുന്നു. പിന്നെ കുഴയുന്ന നാവിൽ അയാൾ പറയാൻ തുടങ്ങി , "അതെ ഞാൻ ഒടിയനാ . എൻ്റെ കുടുംബം തകർത്ത അവനെ യും ഞാൻ ഒടിച്ചു."
ഒന്നും മനസിലാവാതെ തമ്മിൽത്തമ്മിൽ നോക്കിയ ഞങ്ങളെ നോക്കി പെട്ടെന്ന് അയാൾ കരയാൻ തുടങ്ങി,കുറച്ചുനേരം കാൽമുട്ടിൽ മുഖം താഴ്ത്തിവച്ചു അയാൾ കരഞ്ഞുകൊണ്ടിരുന്ന്., പിന്നെ അയാൾ വീണ്ടും പറഞ്ഞു . "ഞാൻ ഒഡിയനാ ,, എൻറെ അച്ഛനേം അമ്മയേം കെണിയിലൂടെ കൊന്ന കേളപ്പൻ നായരേം അയാളുടെ കുടുംബത്തെയും ഞാൻ ഒടിച്ചു . അവൻ എൻ്റെ ഈ കൈകൊണ്ടു മരിച്ചു "എന്ന്. സ്തബ്ധനായ ഞങ്ങളെ നോക്കി അയാൾ പറഞ്ഞു.
1954 കാലഘട്ടത്തിലായിരുന്നു അത് . വള്ളുവനാട്ടിലെ കുളിർമലക്കു ചേർന്ന ഏക്കർ കണക്കിന് തോട്ടത്തിനു ഉടമ കേളപ്പൻ നായർ എന്ന ജന്മി ആയിരുന്നു. അയാളുടെ സ്ഥലത്തോട് ചേർന്ന് പരമേശ്വരൻ നായരുടെ സ്ഥലവുമായി ഒരു അതിർത്തിത്തർക്കം വന്നു, ബന്ധുവായ പരമേശ്വരൻ നായരെ പാഠം പഠിപ്പിക്കാൻ കേളപ്പൻ നായർ ഒരു പ്ലാൻ ഇട്ടു.. തൻ്റെ തോട്ടം പണിക്കാരനുംപറയ സമുദായകരനുമായ ചാമി യെ കൊണ്ട് പരമേശ്വരൻ നായർക്കെതിരെ ഒടിയൻ പ്രയോഗിച്ചു നശിപ്പിക്കുക. അതിനുള്ള പാരിതോഷികം ആദ്യം തന്നെ ചാമിയെ ഏല്പിച്ചു ,പിന്നെ കല്പിച്ചു . പരമേശ്വരൻ നായരേ ഒടിയനിലൂടെ ഇരുചെവി അറിയാതെ അവസാനിപ്പിക്കുക. എന്നാൽ ഇതിനേക്കാൾ വലിയ ഒരു മാസ്റ്റർ പ്ലാൻ കേളപ്പൻ നായരുടെ മനസ്സിൽ വിരിയുന്നുണ്ടായിരുന്നു. ചാമിയെ തന്റെ കൃഷിയിടത്തിനടുത്തു ചായ്പ് പണിയിച്ചു അവൻ്റെ പെണ്ണിനേം അഥവാ ലീലയെയും പാർപ്പിച്ചത്, സ്ത്രീ വിഷയത്തിൽ വമ്പനായ കേളപ്പൻ നായരുടെ അതിരു കടന്ന ചിന്തകളായിരുന്നു. ചാമി ഒടിയനായി മാറുന്നതിനു ചെവിയിൽ ഭ്രൂണത്തിൽ ചാലിച്ച എണ്ണ പുരട്ടി പരമേശ്വരൻ നായരെ അയാളുടെ ചിന്നവീട്ടിലേക്കുള്ള യാത്രക്കിടയിൽ വകവരുത്തി തിരിച്ചു സ്വരൂപം മാറുന്നതിനായി വീട്ടിൽ തിരിച്ചു എത്തുമ്പോഴേക്കും ചാമി യുടെ പെണ്ണിന്റെ, ചാരിത്ര്യം നശിപ്പിക്കുക .അങ്ങിനെ വരുമ്പോൾ പാതിവൃത്യം നഷ്ടപെട്ട അവൾ ചൂടുവെള്ളവും ചാണകവെള്ളവും ഒഴിച്ചാലും ഒടിയന് സ്വന്തം രൂപം തിരിച്ചു കിട്ടില്ല. അതോടെ അവനെ നശിപ്പിക്കുകയും വിധവയായ ചാമിയുടെ പെണ്ണിനെ അടിമയാക്കി വയ്ക്കാനും പറ്റും ,
അന്തിക്ക് പ്രാർത്ഥയാനയോടെ ചുണ്ണാമ്പും പിന്നെ ആ പ്രത്യേക എണ്ണ എടുത്തു. അപ്പോൾ നിറ കണ്ണുകളോടെ നോക്കുന്ന പെണ്ണ് ലീലയെ വഴക്കു പറഞ്ഞു എന്നിട്ടു പിറ്റേന്ന് തിരികെ വരുമ്പോൾ തനിക്കുസ്വരൂപം കിട്ടാൻ തളിക്കാൻ ഉള്ള സാമഗ്രികൾ എടുത്തു വെക്കുന്നതിനിടെ പരുങ്ങലോടെ നിന്ന കുഞ്ഞിരാമനെ ഒരുകയ്യാൽ എടുത്തു മുത്തം കൊടുത്തശേഷം ലീലയെയുടെ മടിയിൽ വച്ചുകൊടുത്തു പിന്നെ മുറ്റത്തിറങ്ങി ദൈവങ്ങളെ പ്രാർത്ഥിച്ചു ചെവിയിൽ എണ്ണതേച്ചു. പിന്നീട് മുൻപിൽ കണ്ട കറുത്ത പൂച്ചയുടെ രൂപമെടുത്തു പരമേശ്വരനെ തേടി ആ ഒടിയൻ മറഞ്ഞു.
ഈ നേരം തക്കം പാർത്തു ജന്മിയും അയാളുടെ എല്ലാ വൃത്തികേടിനും കാവൽ നിൽക്കുന്ന വേലായുധനും പിന്നെ ദുർമന്ത്രവാദം കൊണ്ടുനടക്കുന്ന കോവിന്ദനും അവൻ്റെ വീടിനു പിറകിലൂടെ എത്തി . ചാമി പോയ വഴിയിൽ കണ്ണും നട്ടിരുന്ന ലീലയുടെ മുന്നിലേക്ക് ജെന്മി കടന്നു വന്നു. പെട്ടെന്ന് അവൾ; ചാടി എണീറ്റ് പോയി.,
"തമ്പ്രാൻ അവർ ഇപ്പോ പുറത്തേക്കു പോയതേ ഉള്ളോ" എന്ന് മൊഴിഞ്ഞു , "ഓഹോ പോയോ സാരമില്ല . എനിക്ക് ഒരു ചാമി വെള്ളം താ" എന്ന് പറഞ്ഞു ഉമ്മറത്തേക്ക് കയറി. അവൾ പേടിയോടെ "ആയോ അത് നമ്മ കുടിയിൽ നിന്നോ" .. "സാരമില്ല" . എന്ന് പറഞ്ഞു അയാൾ വീണ്ടും അടുത്തേക്ക് നീങ്ങി . അവൾ പെട്ടെന്ന് അടുക്കളയിൽ വെള്ളം എടുക്കാൻ പോയ ഉടനെ അയാൾ അവരെ കടന്നു പിടിച്ചു. അവൾ നിലവിളിച്ചു ., "താമ്രനെ ഞാൻ വ്രതത്തിലാ . എൻ്റെ കെട്ടിയോൻ നിങ്ങൾക്കു വേണ്ടി ഒടിയൻ സേവക് പോയതാ. ദയ ചെയ്തു ഉപദ്രവിക്കരുത്" . പക്ഷെ അപ്പോഴേക്കും അയാൾ അവളെ നിലത്തേക്കെടുതിട്ടു. ഓടി കരഞ്ഞെത്തിയ കുഞ്ഞിരാമനെ അയാൾ മൂലയിലേക്ക് വലിച്ചെറിഞ്ഞു , അതുകണ്ടു അവൾ വീണ്ടും അലറിക്കരഞ്ഞു . എന്നാൽ ആരും തന്നെ അവളുടെ സഹായത്തിനു എത്തിയില്ല. പുറത്തു അയാളുടെ കിങ്കരന്മാർ ചാമി തിരിച്ചെത്തിയാൽ പൂട്ടാനുള്ള വഴി ഒരുക്കുകയായിരുന്നു,.അവൾവീണ്ടും കരഞ്ഞു അയാളെ വലിച്ചിടാൻ എത്തിയ കുഞ്ഞിരാമനെ അയാൾ പുറത്തേക്കെറിഞ്ഞു വാതിൽ പൂട്ടി. അവന്റെ വാ പൊതി ആ മന്ത്രവാദി എന്തോ ചെവിയുടെ വശം പുരട്ടി, അതോടെ അവന്റെ ബോധം പോയി . പിന്നെ എപ്പോളോ ആ ജന്മി പുറത്തിറങ്ങി. അയാൾ തുറന്ന വാതിലിലൂടെ മന്ത്രവാദിയും പിന്നെ അയാളുടെസഹചാരി വേലായുധനും കയറി. അവരുടെ ഊഴം കഴിഞ്ഞപ്പോൾ അവളുടെ ശ്വാസം നിലച്ചിരുന്നു. പിന്നെ മുറ്റത്തു അർദ്ധ വൃത്താകൃതിയിൽ കോവിന്ദൻ മന്ത്രവാദി കൈയിൽ കരുതിയ ചാണകവെള്ളം ഒഴിച്ച് അയാൾ മന്ത്രങ്ങൾ ഉരുവിട്ടു., പിന്നെ കയ്യിൽ കരുതിയ ചൂട്ടു കത്തിച്ചു അവർ മറഞ്ഞു.
പാതിരായാമത്തിൽ തന്റെ യജമാനന്റെ ആജ്‌ഞ നിറവേറ്റി കിതച്ചു കറുത്ത വാല് മുറിഞ്ഞ പട്ടി യായി ഓടിവന്ന ചാമി ഒന്ന് ഞെട്ടി. പടിക്കൽ ലീല ഇല്ല. കൂടാതെ മുറ്റത്തു ഒരു മുളവടി . അവൻ ഉച്ചത്തിൽ ഓലിയിട്ടു വീടിനു ചുറ്റും അലറി ഓടി .ലീല വന്നില്ല .അപ്പോഴാ കാണുന്നെ മുറ്റത്തുഒരു മൂലയ്ക്ക് ബോധമില്ലാതെ കുഞ്ഞിരാമൻ . അവൻ വീടിനു മുന്നിൽ ആ വൃത്തത്തിൽ എത്തിയതിൽ പിന്നെ അവനു എങ്ങോട്ടു൦ പോകാനുമാവുന്നില്ല. പാതിരായമം കഴിയാറായി. ക്രുദ്ധനായി ആ മുളവടി മറിച്ചിടാൻ നോക്കി. അപ്പോഴെക് അവന്റെ ബോധം നശിച്ചു വായിൽനിന്നു നുരയും പാതയും പൊഴിഞ്ഞു.
എപ്പോഴോ രാവിലെ ബോധം തെളിഞ്ഞ കുഞ്ഞിരാമൻ പിച്ചുംപേയും പറഞ്ഞു പനിച്ചു വിറച്ചു. നാട് മുഴുവൻ ഞെട്ടി വിറച്ചു. കുഞ്ഞിരാമനെ അവന്റെ അമ്മാവൻ വീട്ടിലേക്കു കൊണ്ടുപോയി. അവൻ വലുതാവുകയായിരുന്നു.
ദുർമന്ത്രവാദത്തിന്റെ ബാലപാഠങ്ങൾ അവൻ അമ്മാവനിൽ നിന്ന് സ്വായത്തമാക്കി. അവനു ഒരു വാശി മാത്രമായിരുന്നു. ആ കേളപ്പൻ നായരെ എന്നന്നേക്കുമായി വകവരുത്തണം . വേളി കഴിഞ്ഞതോടെ അവൻ അതിനുള്ള കരുക്കൾ നീക്കി. അങ്ങിനെ ഒരു അമാവാസി കേളപ്പൻ വീടിനു പുറത്തു ഉലാത്തുമ്പോൾ ഒരു കറുത്ത പൂച്ചയായി അവൻ പിന്നാലെ കൂടി. നിമിഷമാത്രയിൽ ഒടിയനെ അയാൾ തിരിച്ചറിഞ്ഞെങ്കിലും അയാൾക്കു എന്തേലും ചെയ്യും മുൻപേ കുഞ്ഞിരാമൻ അയാളെ ഒടിച്ചു. പിന്നെ നേരെ അകത്തേക്കു . അവിടെ കടിഞ്ഞൂൽ പ്രസവത്തിനായി വീട്ടിൽ ഉള്ള അയാളുടെ മകളെ പുറത്തേക്കെത്തിച്ചു. അവിടെ കരുതിവച്ച കൂർപ്പിച്ച മുളകൊണ്ട് അവളുടെ വയർ കുത്തികീറി പിന്നീട് ആ ഭ്രൂണം വേലിക്കരികിൽ വച്ച മുളവടിയിൽ കുത്തിത്തറപ്പിച്ചു. അതിൽനിന്നു ഇറ്റിറ്റു വീണ ഭ്രൂണദ്രാവകം അവൻ ചിരട്ടയിൽ എടുത്തുവച്ചു. പിന്നീട്നേരെ വീട്ടിലേക്കു ,അവിടെ അവനെ കാത്തിരുന്ന അവന്റെ പെണ്ണ് ആദ്യം തലയിൽ ചാണകവെള്ളം തളിച്ച് പിന്നെ ചൂടുള്ളം മുഖത്തു ചെവിക്കു കീഴെ ഒഴിച്ചു .ആ എണ്ണതേച്ച ഭാഗത്തുള്ള വെറ്റില കഷ്ണം തെറിച്ചു പോയി. അതോടെ സ്വന്തം രൂപം തിരിച്ചുകിട്ടിയ അവൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ നേരെ ജന്മിയുടെ വീട്ടിലെത്തി ആ ഭ്രൂണ ദ്രാവകം എടുത്തു വീട്ടിലേക്കു നടന്നു. അപ്പോൾ ജന്മിയുടെ വീട്ടിലെ നിലവിളി അവനു കേൾക്കാമായിരുന്നു,.
ഇതെല്ലം ഒരു കഥപറയും പോലെ പറഞ്ഞു തുടങ്ങിയ കുഞ്ഞിരാമന്റെ മുഖം വലിഞ്ഞു മുറുകി ഭീകരമായി തോന്നി ഞങ്ങൾക്ക്. പെട്ടെന്ന് ബാക്കി വന്ന ചാരായം മോന്തി അവൻ പറഞ്ഞു. ആകുടുംബം ഇല്ലാതാകാൻ ഒരുതവണ കൂടി അവൻ ഓടിയനായി അതാണ്. അവൻ അവസാനമായി ചെയ്തത്.പിന്നീട് ഇവിടെ ഉള്ളിയേരിയിലേക്കു അവൻ താമസ൦ മാറി. ഇപ്പോ ചെറിയ ദുർമന്ത്രവാദ പണിചെയ്തു ജീവിക്കുന്നു. ഇത്രയും പറഞ്ഞു ബാക്കി വച്ച ചാരായവും ഒറ്റയടികയാൾ അകത്താക്കി, ഇതിനിടയിൽ അയാളുടെ ബോധം പൊയി. അയാളെ അവിടെ ഇട്ടിട് പോകാൻ നമുക്ക് മനസ്സനുവദിച്ചില്ല. ഞങൾ അയാളെ താങ്ങി അയാളുടെ വീട്ടിലേക്കു ചുമലിലേറ്റി.പ്രസാദേട്ടനും ഞാനും .അയാളുടെ കോലായിൽ അയാളെ കിടത്തി .ഞാൻ അയ്യാളുടെ ഭാര്യയെ വിളിച്ചു നോക്കി,ആരും മുന്നിലേക്ക് വന്നില്ല തുറന്നിട്ട വാതിലിലൂടെ മുന്നിലേക്ക് പെട്ടെന്ന് ഒരു കറുത്ത പൂച്ച എൻ്റെ മുന്നിലേക്ക് എടുത്തു ചാടി. ഒരൊറ്റ ഓട്ടത്തിന് ഞാൻകാറിനടുത്തെത്തിയപോഴേക്കു പ്രസാദേട്ടൻ കാർ സ്റ്റാർട് ചെയ്തിരുന്നു.
"ഇന്നിനി വീട്ടിൽ കിടന്നിട്ടു നാളെ പോയാമതി"പ്രസാദേട്ടൻ. അതിൽ പിന്നെ കാർ നിശബ്ദമായിരുന്നു. വീട്ടി ലെത്തി. പ്രസാദേട്ടൻ രണ്ടാൾക്കും കിടക്ക വിരിച്ചതും ഒരു ഗ്ളാസ് വെള്ളം കുടിച്ചതും ഓർമയുണ്ട്.
പിന്നെ ദാ ... ഇപ്പോ ഉറക്കം ഉണരുന്നു. ..ഇതിപ്പോ രാവിലെയോ രാത്രിയോ..ഇതേതാ ലോകം ,, എല്ലാവർക്കും സുഖംതന്നെ അല്ലെ.. ഇതെവിടെയ..ഒന്നും മനസിലാവുന്നില്ല.ഒടിയൻ വല്ലതും ചെയ്തതാണോ ആവൊ.